കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി

കാസര്‍കോട്: കഞ്ചാവുമായി പച്ചമ്പളത്തും മജലിലും രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. മഞ്ചേശ്വരം കയ്യാര്‍ പച്ചമ്പളയില്‍ നടന്ന റെയ്ഡില്‍ അബ്ദുല്‍ റഹീമി(35)നെ കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ കെ പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ സുര്‍ജിത്ത്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ പി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മംഗല്‍പാടി വില്ലേജില്‍ പത്തോടി മജലില്‍ വച്ച് നടന്ന റെയ്ഡില്‍ മഞ്ചേശ്വരം ഷെയ്ക്ക് സുബാന്‍ അഹമ്മദ്(26) പിടിയിലായി. 10 ഗ്രാം കഞ്ചാവും 0.21 ഗ്രാം മെത്താംഫിറ്റമിനും ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രകാശിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സികെവി സുരേഷ്, ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ കെ നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സോനു സെബാസ്റ്റ്യന്‍, അതുല്‍ ടിവി, ഷിജിത്ത് വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റീന വി എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today