കാസര്‍കോട് നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ ആധുനിക രീതിയില്‍ പരിഷ്‌കരിക്കും: നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിലുള്ള ട്രാഫിക് സിഗ്‌നല്‍ ആധുനിക രീതിയില്‍ പരിഷ്‌കരിക്കുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. എ.ഐ ക്യാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സിസ്റ്റമാണ് ഒരുക്കുന്നത്. നിലവില്‍ റോഡിന്റെ മദ്ധ്യത്തിലുള്ള സിഗ്‌നല്‍ പോസ്റ്റ് എടുത്തു മാറ്റും. കെല്‍ട്രോണാണ് പുതിയ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. ശേഷം വരുന്ന മെയിന്റനന്‍സ് പ്രവൃത്തികള്‍ ഗ്രാഫോണ്‍ ഇന്നൊവേറ്റീവ് സൊലൂഷന്‍ എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സൗന്ദര്യ വല്‍ക്കരണ പ്രവൃത്തികള്‍ ഇനിയും തുടരുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today