കാസർകോട്: സഹോദരിയുടെ വീട്ടിൽ എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. വിദ്യാ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതിപ്രകാരമാണ് കാസർകോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. 15 വയസു മുതൽ പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം പരീക്ഷയ്ക്കാണെന്നു പറഞ്ഞു ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ സംഭവം പുറത്തായതോടെയാണ് സഹോദരി പൊലീസിൽ പരാതി നൽകിയത്.
സഹോദരിയുടെ വീട്ടിൽ എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു
mynews
0