കാസർകോട് സംഘപരിവാർ അക്രമം തുടർക്കഥയാവുന്നു, സർക്കാരും നിയമവും നോക്കു കുത്തിയാവുന്നോ?

കാസർകോട് സംഘപരിവാർ അക്രമം തുടർക്കഥയാവുന്നു,
സർക്കാരും നിയമവും നോക്കു കുത്തിയാവുന്നോ?
കാസർകോട്, മുള്ളേരിയയിൽ ജാഫർ എന്ന യുവാവിനെ ഒരു സംഘം പേര് ചോദിച്ച് ക്രൂരമായി മർദ്ധിക്കുകയായിരുന്നു തടയാൻ ശ്രമിച്ച പോലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ചു,
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചു കയറി പേര് ചോദിച്ച്  യുവാവാക്കളെയും കുട്ടികളെയും മർദ്ധിക്കുക യും ആശപത്രി സാമഗ്രികൾ തകർക്കുകയും ചെയ്തിരുന്നു, കാലിക്കടത്ത് ആരോപിച്ച് യുവാക്കളെ മർദിക്കുകയും പണവും വാഹനങ്ങളും കൈവരുകയും ചെയ്തതും അടുത്തിടെയാണ്,
കുറച്ച് കാലങ്ങളായി വർഗീയമായ അക്രമങ്ങളും കൊലപാതകങ്ങങ്ങളും കാസർകോട് തുടർക്കഥ യാണ് ഇതിനെതിരെ ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കേണ്ടതുണ്ട്,ഹോസ്പിറ്റലിൽ ആക്രമണം നടത്തിയതും ഞങ്ങളാണ് ഇനിയും ആക്രമണം നടത്തും എന്ന് വെല്ലുവിളിച്ചു കൊണ്ടാണ് ആക്രമം നടത്തിയത്, ഇവർക്ക് പല ഭാഗത്ത് നിന്നും കിട്ടുന്ന പിന്തുണയും പല  കേസുകളും പെറ്റി കേസായി  മാറുകയും ശിക്ഷിക്ക പ്പെടാതിരിക്കുകയും  ചെയ്യുന്നത് കൊണ്ടുമാണ്  തുടർച്ചയായി അക്രമം ടത്താനുള്ള കാരണം, ഇതുമൂലം പൗരന്മാരുടെ സ്വൈരമായ ജീവിതവും സമാധാനവുമാണ് നഷ്ടപ്പെടുന്നത് പിന്നീടത് വലിയൊരു ദുരന്തത്തിലേക്ക് നാടിനെ കൊണ്ടെത്തിക്കുകയും ചെയ്യും .
ഇനിയെങ്കിലും സർക്കാർ ഈവിഷയം ഗൗരവത്തിൽ എടുക്കുമെന്ന് വിശ്വസിക്കാം.
Previous Post Next Post
Kasaragod Today
Kasaragod Today

Artic