മംഗളൂരു: യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മള്ളൂരുവിലെ മുഹമ്മദ് അസ്ഹറുദ്ദീനെ (28)യാണ് ബണ്ട്വാള്‍ പോലീസ് അറസ്റ്റു ചെയ്തത്.
അസ്ഹറുദ്ദീന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ യുവതി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.