കോടികളുടെ വിസ തട്ടിപ്പ് നടത്തിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ചെറുപുഴ : യുറോപ്പിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത്
കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഇടുക്കി നെടുങ്കണ്ടം സ്വദേശിയെ  ഡി വൈ എസ് പി  ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

വാട്ടർ അതോറിറ്റി തേക്കടി ഓഫീസിൽ ജോലി ചെയ്യുന്ന നെടുങ്കണ്ടം തൂക്കുപാലങ്കര പാറത്തോട് ബ്ലോക്ക് നമ്പർ 391 ജമീല മൻസിലിൽ


പന്തമാക്കൽ വീട്ടിൽ അബ്ദുൾ കെ.നാസർ എന്ന അബ്ദുൾഖാദർ (56) ആണ് പിടിയിലായത്. ചെറുപുഴ പാലാവയൽ തയ്യേനിയിലെ ലിബിൻ മാത്യുവിന്റെ പരാതിയിലാണ് അറസ്റ്റ്.

 

ലിബിൻ മാത്യുവിന് പുറമെകാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ നിര

വധി പേർ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട്. എറണാകുളത്തെ 32 പേരിൽ നിന്നായി ഒരു കോടി 25 ലക്ഷം രൂപ,

പാലായിലെ ജോഷിയിൽ നിന്ന് 15 ലക്ഷം രൂപ, ചെങ്ങന്നൂരിലെ പ്രദീപിൽ നിന്ന് ഒരു ലക്ഷം രൂപ, കുമളിയിലെ ബേബിയിൽ നിന്ന് 10 ലക്ഷം രൂപ,

 

കോതമംഗലത്തെ സജിയിൽ നിന്ന് 42 ലക്ഷം രൂപ, ഇടുക്കിയിലെ ഷീബയിൽ നിന്ന് മൂന്ന്

ലക്ഷം രൂപ കണ്ണൂരിലെ ഡെന്നീസിൽ നിന്ന് ഒരു ലക്ഷം രൂപ, തൃശൂരിലെ ജോസഫിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഇയാൾ

തട്ടിയെടുത്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ കൂടാതെ  എരുമേലി സ്വദേശിയായ കിഷോർ കൂടി തട്ടിപ്പു സംഘത്തിലുണ്ട്.

കിഷോർ 70 ലക്ഷം രൂപയോളം തട്ടിയെടുത്തതായി സൂചന

ലഭിച്ചിട്ടുണ്ട്. (യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നേഴ്സ് വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

സർക്കാർ ഉദ്യോഗസ്ഥനായതിനാൽ എളുപ്പത്തിൽ ആളുകളിൽ വിശ്വാസം

ജനിപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ

തേക്കടി പമ്പ്ഹൗസിൽ 20 ദിവസമായി മറ്റൊരാളെ വച്ചാണ് ഇയാൾ ജോലി നടത്തിവന്നത്.

രജിസ്റ്ററിൽ തന്റെ പേര് രേഖപ്പെടുത്തി മറ്റൊരാളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയായിരുന്നു. സർക്കാർ ജോലി

ലഭിക്കുന്നതിന് മുന്നെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു

അബ്ദുൾനാസർ. ഇടുക്കിയിലെ കോൺഗ്രസ് നേതാവ് ഇ.എം.അഗസ്റ്റിയുമായി അടുത്ത ബന്ധമായിരുന്നു.

കെ.കരുണാകരൻ, കെ.മുരളീധരൻ എന്നിവരുടെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ചെറുപുഴ എസ് ഐ  മഹേഷ് കെ. നായർ, അഡീ. എസ്ഐ വിജയൻ, സീനിയർ സി പി ഒ മുഹമ്മദലി, ഡി വൈ.  എസ്. പിയുടെ ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, സൈബർ സെല്ലിലെ വിജേഷ് കൊയിലൂർ,എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Previous Post Next Post
Kasaragod Today
Kasaragod Today