യു എസിൽ ബോം​ബ​ര്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ണ് ഏ​ഴു പേ​ര്‍ മ​രി​ച്ചു

ന്യു​യോ​ര്‍​ക്ക്: യു​എ​സി​ല്‍ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ​ര്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ണ് ഏ​ഴു പേ​ര്‍ മ​രി​ച്ചു
. ക​ണ​ക്ടി​ക്ക​ട്ട് സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 13 പേ​രാ​ണു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഒ​ന്പ​തു പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.
ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ സ​മ​യം നി​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്ര​ഥ​മി​ക നി​ഗ​മ​നം. 10 യാ​ത്ര​ക്കാ​രും മൂ​ന്നു ജീ​വ​ന​ക്കാ​രും കോ​ളി​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വിന്റേജ് വി​മാ​ന​ങ്ങ​ള്‍ പ​രി​ര​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.
ബോ​യിം​ഗ് ബി-17 ​വി​മാ​ന​മാ​ണു ത​ക​ര്‍​ന്നു​വീ​ണ​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ജ​ര്‍​മ​നി​ക്കും ജ​പ്പാ​നു​മെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ യു​എ​സ് വ്യോ​മ​സേ​ന ഈ ​വി​മാ​ന​ത്തെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ബ്രാ​ഡ്ലി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡിം​ഗി​നു ശ്ര​മി​ക്ക​വെ​യാ​ണു വി​മാ​നം ത​ക​ര്‍​ന്ന​ത്.
Previous Post Next Post
Kasaragod Today
Kasaragod Today