ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്, ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​ന്നുസൂചന

കൂടത്തായില്‍ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം പുതിയ ദിശയിലേക്ക്  . 16 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു മു​​​മ്ബു​​​ള്ള​​​തും പി​​​ന്നാ​​​ലെ അ​​​ഞ്ചു വ​​​ര്‍​ഷ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലു​​​ണ്ടാ​​​യ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ മ​​​ര​​​ണമാ​​​ണ് ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്. മരിച്ച ആറ് പേരുടെയും മൃതദേഹങ്ങള്‍ കല്ലറ തുറന്ന് പരിശോധിക്കും. ഇതിനുള്ള അനുമതി ജില്ലാ ഭരണ കൂടം ക്രൈം ബ്രാഞ്ചിന് നല്‍കി. നാല് പേരുടെ മൃതദേഹങ്ങള്‍ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിസെമിത്തേരിയിലും, രണ്ട് പേരുടെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് അടക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച ഇവരെ അടക്കം ചെയ്ത കല്ലറകള്‍ തുറന്ന് ക്രൈബ്രാഞ്ച് ഫോറന്‍സിക് പരിശോധന നടത്തും. ഇതിന് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്തുമെന്നാണ്
സൂചന. മ​​​ണ്ണി​​​ല്‍ ദ്ര​​​വി​​​ക്കാ​​​തെ​​​യു​​​ള്ള പ​​​ല്ല്, എ​​​ല്ല് എ​​​ന്നി​​​വ​​​യാ​​ണു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് കൂ​​​ട​​​ത്താ​​​യി പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ട് സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ ക​​​ല്ല​​​റ പൊ​​​ളി​​​ക്കാ​​​നും മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ക്കാ​​നു​​​മു​​​ള്ള അ​​​നു​​​വാ​​​ദം വാ​​​ങ്ങിയി​​​ട്ടു​​​ണ്ട്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാ മറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു ഇവരുടെ ബന്ധുവായ യുവതി, ഇവരുടെ കുഞ്ഞ്, എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരണപ്പെട്ടത്. ഇവരുടെ മരണത്തിലെ സമാനതയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ത്തുന്നത്. ഇവരെല്ലാം തന്നെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ് പോര്‍ട്ടം ചെയ്തപ്പോള്‍ ഉള്ളില്‍ വിഷാംശം ഉള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ഇവരുടെ ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കോ​​​ഴി​​​ക്കോ​​​ട് ക്രൈം​​​ബ്രാ​​​ഞ്ച് യൂ​​​ണി​​റ്റ് ഡി​​​വൈ​​​എ​​​സ്പി ഹ​​​രി​​​ദാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​തി​​​ന​​​ഞ്ചം​​​ഗ സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് .
Previous Post Next Post
Kasaragod Today
Kasaragod Today