മലപ്പുറം: പൊതുജനമധ്യ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം. ആക്രമണത്തില്‍ നടിയുടെ മൂക്കിന് ഇടിയേറ്റു. കഴിഞ്ഞദിവസം മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം.
സംഭവം ഇങ്ങനെ:
നാല് മണിക്കാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരുന്നത്. നൂറിനും മാതാവും നാല് മണിക്ക് തന്നെ പരിപാടി നടക്കുന്നതിന് സമീപത്തെ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ വരാനായി സംഘാടകര്‍ ഇവരോട് ഹോട്ടലില്‍ തന്നെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വൈകുന്നേരം ആറ് മണിയോടെയാണ് നൂറിനെ ഉദ്ഘാടനവേദിയിലേക്ക് സംഘാടകര്‍ എത്തിച്ചത്.
സമയം വൈകിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം നൂറിന് നേരെ ബഹളം വയ്ക്കുകയും തെറിവിളികള്‍ നടത്തുകയുമായിരുന്നു.
ഇതിനിടെയിലാണ് നൂറിന്റെ മൂക്കിന് ഇടിയേറ്റത്. ബഹളം തുടര്‍ന്നതോടെ വേദന കടിച്ചുപിടിച്ച് കണ്ണീരോടെ, നൂറിന്‍ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.
വീഡിയോ: