എ ഗ്രേഡ് തിളക്കത്തിൽ നായന്മാർ മൂല തൻബീഹിലെ കുട്ടികൾ


കാഞ്ഞങ്ങാട്: അറബി സംഘഗാനത്തില്‍ നായന്മാര്‍മൂല സ്‌കൂളിലെ കുട്ടികള്‍ക്ക് തിളക്കമാര്‍ന്ന നേട്ടം. ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയതിനെത്തുടര്‍ന്ന് അപ്പീലിലൂടെയാണ് ഇവര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തത്. എ ഗ്രേഡ് നേടി തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണിവര്‍. ആയിഷ ലിബാന, ഹന റഫീഖ്, ശിഫാന, സുഹ, റിസാന, ഖദീജത്ത് സിനീറ, അന്‍സറ എന്നിവരടങ്ങുന്ന സംഘമാണ് വിജയം നേടിയത്.
Previous Post Next Post
Kasaragod Today
Kasaragod Today