മാന്‍ഹാട്ടന്‍: അമേരിക്കയില്‍ ഇന്നലെ ഉണ്ടായ വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. മാന്‍ഹാട്ടനില്‍ ന്യൂ ജേഴ്‌സിയിലെ ഒരു കടയിലാണ് വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളവരെന്ന് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ഒരു പോലീസുകാരനും രണ്ട് പ്രതികളും മരിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റു മൂന്ന് പേരുടെ വിവരങ്ങള്‍ ലഭ്യമല്ല. രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും മൃതദേഹം കടയ്ക്കുളളില്‍ നിന്ന് കണ്ടെത്തി. തിരിച്ച് വെടിയുതിര്‍ക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.
ട്രക്കിലെത്തിയ ആയുധധാരികള്‍ മണിക്കൂറുകള്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തുകയായിരുന്നു. വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളവരെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രണത്തിനിടെ പരിസരത്ത് ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും നിലവിലെ സാഹര്യം നിരീക്ഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഭവസ്ഥലത്ത് വന്‍ സുരക്ഷമാണ് ഒരുക്കിയിരിക്കുന്നത്.