ഇന്ത്യൻ പൗരന്മാരല്ലെന്ന് പറഞ്ഞ് ബിജെപി എം എൽ എ യുടെ നേതൃത്വത്തിൽ 426 മുസ്ലിം കുടുംബങ്ങളെ കൊടിയൊഴിപ്പിച്ച് വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചു നിരത്തി


ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​​െന്‍റ പേ​രി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വ്​ സൃ​ഷ്​​ടി​ക്കു​ന്ന​തി​നെ​തി​രെ ദേ​ശ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​േ​മ്ബാ​ള്‍, അ​സ​മി​ല്‍ 426 മു​സ്​​ലിം കു​ടും​ബ​ങ്ങ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ കു​ടി​യൊ​ഴി​പ്പി​ച്ച്‌​ വീ​ടു​ക​ളും വാ​സ​സ്​​ഥ​ല​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി. അ​സ​മി​ലെ ബി​ശ്വ​നാ​ഥ്​ ജി​ല്ല​യി​ലെ ചോ​ട്ടി​യ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി എം.​എ​ല്‍.​എ പ​ത്മ ഹ​സാ​രി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍. ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ​യാ​ണ്​ ഡി​സം​ബ​ര്‍ 22ന്​ ​ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കു​ടി​യൊ​ഴി​പ്പി​ച്ച്‌​ വീ​ടു​ക​ള്‍ ബു​ള്‍​ഡോ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌​​ ത​ക​ര്‍​ത്ത​ത്.


അ​സം സ്വ​ദേ​ശി​ക​ളാ​ണ്​ എ​ന്ന​തി​​െന്‍റ പൗ​ര​ത്വ​രേ​ഖ​ക​ളും എ​ന്‍.​ആ​ര്‍.​സി​യി​ല്‍ പേ​രു​മു​ള്ള ഇ​വ​ര്‍ പ്ര​ള​യ​ത്തി​ല്‍ വീ​ട്​ ന​ഷ്​​ട​പ്പെ​ട്ട്​ ര​ണ്ട്​ ക്യാ​മ്ബു​ക​ളി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​സ​മി​ല്‍ വോ​ട്ട​വ​കാ​ശ​മു​ള്ള ഇ​വ​ര്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ്​ എം.​എ​ല്‍.​എ​യും ജി​ല്ല ഭ​ര​ണ​കൂ​ട​വും കു​ടും​ബ​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി​യ​ത്.​

ര​ണ്ട്​ ക്യാ​മ്ബു​ക​ളി​ലു​മു​ള്ള മു​സ്​​ലിം​ക​ളു​ടെ മാ​ത്രം വാ​സ​സ്​​ഥ​ല​ങ്ങ​ള്‍ പൊ​ളി​ച്ചു​ക​ള​ഞ്ഞ്​ പു​റ​ത്താ​ക്കു​ക​യും മ​റ്റു​ള്ള​വ​രെ അ​വി​ടെ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു. കൊ​ടും​ത​ണു​പ്പി​ല്‍ ത​ല​ചാ​യ്​​ക്കാ​ന്‍ കൂ​ര​യി​ല്ലാ​തെ വ​ഴി​യാ​ധാ​ര​മാ​യ കു​ടും​ബ​ങ്ങ​ളെ അ​ധി​കൃ​ത​രോ മാ​ധ്യ​മ​ങ്ങ​ളോ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന്​ സ്​​ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​ ദേ​ശീ​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ത​ണു​പ്പി​ല്‍ താ​മ​സി​ക്കാ​ന്‍ വീ​ടു​ക​ളോ മ​തി​യാ​യ വ​സ്​​ത്ര​മോ ക​മ്ബി​ളി​യോ ഇ​ല്ല. പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടാ​ന്‍, ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ഇ​ന്‍​റ​ര്‍​നെ​റ്റ്​ വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ പു​റം​ലോ​കം വി​വ​ര​മ​റി​ഞ്ഞി​ട്ടി​ല്ല. നാ​ല​ര കി.​മീ​റ്റ​ര്‍ അ​ക​ലെ താ​ല്‍​ക്കാ​ലി​ക ക്യാ​മ്ബു​ണ്ടാ​ക്കി 426 കു​ടും​ബ​ങ്ങ​ളെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യാ​നു​ള്ള​തെ​ന്ന്​ മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു. നി​യ​മ​സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും പി​ന്നീ​ട്​ ചെ​യ്യാ​നു​ള്ള​താ​ണെ​ന്നും മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ തു​ട​ര്‍​ന്നു.
Previous Post Next Post
Kasaragod Today
Kasaragod Today