എനിക്കു മരിക്കണ്ട, അവരെ തൂക്കിലേറ്റുന്നത് കാണണം'; ഹൃദയഭേദകമായി ഉന്നാവോ പെണ്‍കുട്ടിയുടെ അവസാനവാക്കുകള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗിക പീഡന പരാതി നല്‍കിയതിന് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വെച്ചാണ് 23 വയസ്സുള്ള യുവതി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് യുവതി മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ഷലാബ് കുമാര്‍ പറഞ്ഞു. 90 ശതമാനം പൊള്ളലേറ്റ യുവതി വെന്റിലേറ്ററിലായിരുന്നു.
പ്രത്യേക തീവ്രപരിചരണ വിഭാഗം ഒരുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്ന വഴിയാണ് വീടിനടുത്തുവെച്ച്‌ അഞ്ചംഗസംഘം യുവതിയെ ആക്രമിച്ച്‌ തീകൊളുത്തിയത്. ഇവരില്‍ രണ്ട് പേര്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്.
യുവതിയെ തീകൊളുത്തിയ കേസ് അന്വേഷിക്കുന്നതിനായി ഉന്നാവ് എ.എസ്.പി വിനോദ് പാണ്ഡെയുടെ നേതൃത്വത്തില്‍ അഞ്ചംഗ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചതായി ലക്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ മുകേഷ് മേശ്രാം പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് എസ്.ഐ.ടി. രൂപവത്കരിച്ചതെന്നും റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic