യുവതിയെ വിവാഹ നിശ്ചയം ചെയ്ത ശേഷം പീഡിപ്പിച്ചു, യുവാവിന് ജീവപര്യന്തം തടവ്

വിവാഹ നിശ്ചയത്തിനു ശേഷം ദലിത് യുവതിയെ പീഡിപ്പിച്ചു വഞ്ചിച്ച കേസില്‍ യുവാവിനു ജീവപര്യന്തം തടവുശിക്ഷ. അഞ്ചുകുന്ന് വിജയമന്ദിരത്തില്‍ എം.അനൂപിനെ(34)യാണ് സ്‌പെഷല്‍ കോടതി ജഡ്ജ് പി.സെയ്തലവി ശിക്ഷിച്ചത്.
കണിയാമ്ബറ്റ സ്വദേശിയായ യുവതിയെ വിവാഹനിശ്ചയത്തിനു ശേഷം പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടയ്ക്കല്‍ ഹാജരായി.
Previous Post Next Post
Kasaragod Today
Kasaragod Today