വയോജന ങ്ങൾക്കുള്ള പദ്ധതി യിൽ അനുവദിച്ച മേശയും കസേരയും ഉദ്യോഗസ്‌ഥർ കടത്തിയത് വിവാദമായി


കാസർകോട് ∙ വയോജനങ്ങൾക്കുള്ള പദ്ധതിയിൽ അനുവദിച്ച കട്ടിലും പഞ്ചായത്ത് ഓഫിസിലെ മേശയും കസേരയും തദ്ദേശസ്വയംഭരണ വകുപ്പിൽ അടുത്തിടെ നിയമിതനായ മേലധികാരിക്കു വേണ്ടി പഞ്ചായത്ത് ഉദ്യോഗസ്ഥൻ താമസസ്ഥലത്ത് എത്തിച്ചതു വിവാദമായി. നഗരത്തോടു ചേർന്നുള്ള പഞ്ചായത്ത് ഓഫിസിലാണു സംഭവം. വിദ്യാനഗർ പടുവടുക്കയിൽ ഉദ്യോഗസ്ഥന്റെ താമസ സ്ഥലത്തായിരുന്നു കസേരയും മേശയും എത്തിച്ചത്.

ഇത് പുറത്തറിഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. സമൂഹ മാധ്യമങ്ങളിലും ഇതു പ്രചരിച്ചു. പ്രശ്നം പുലിവാലായതോടെ കസേരയും മേശയും 2 ദിവസത്തിനു ശേഷം  തിരികെ കൊണ്ടുവച്ചു. പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങൾ വിഷയം ഏറ്റുപിടിച്ചു സെക്രട്ടറിക്കെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ്.

അതേ സമയം രാഷ്ട്രീയ മുതലെടുപ്പിനായുള്ള ശ്രമമാണ് ആരോപണമെന്നും പരാതിയുണ്ട്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ നിന്ന് ഏൽപ്പിച്ച പഴയ കസേരയും മേശയും ആവശ്യപ്രകാരം തിരികെ നൽകുകയായിരുന്നുവെന്നും വയോജനങ്ങൾക്കു അനുവദിച്ച കട്ടിൽ നൽകിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic