ഉപ്പ യെ കൊന്ന പ്രതിയെ ജഡ്ജിക്ക് മുമ്പിൽ വെച്ച് വെടിവെച്ചു കൊന്നു


ലക്നൗ ∙ ഇരട്ടകൊലപാതക കേസിലെ പ്രതിയെ കോടതി മുറിക്കുള്ളിൽ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. യുപി സ്വദേശി ഷാനവാസ് അൻസാരിയാണ് മരിച്ചത്. പരുക്കേറ്റ ഒരു കോടതി ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷാൻവാസ് കൊലപ്പെടുത്തിയ ഒരാളുടെ മകൻ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഷാനവാസിനെ ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ മൂന്നു പേർ എഴുന്നേറ്റ് ഷാനവാസിനു നേരേ വെടിയുതിർക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടർന്നു പിടിച്ചു. വെടിയുതിർന്ന ഉടൻ തന്നെ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്ന ജഡ്ജി ഉൾപ്പെടെയുള്ളവർ തറയിൽ കമിഴ്ന്നു കിടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ മേയിൽ ബിഎസ്പി നേതാവ് ഹാജി അഹ്സാൻ ഖാനെയും അന്തരവനെയും കൊന്ന കേസിലെ പ്രതിയാണ് ഷാനവാസ് അൻസാരി. കഴിഞ്ഞ ദിവസമാണ് ഷാനവാസ് ‍ഡൽഹി പൊലീസിൽ കീഴടങ്ങിയത്. തുടർന്നു കോടതിയിൽ ഹാജരാക്കുന്നതിനു വേണ്ടി ബിജ്‌നോറിലേക്ക് കൊണ്ടുവരുകയായിരുന്നു. ഹാജി അഹ്സാൻ ഖാന്റെ മകനും രണ്ടു സഹായികളുമാണ് അറസ്റ്റിലായതെന്ന് യുപി പൊലീസ് അറിയിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today

Artic