മഞ്ജു വാരിയരുടെ ഷൂട്ടിങ് കാണാൻ പോയി; മാതാവിനെ മറന്ന് മകൻ


മലയിൻകീഴ് (കൊല്ലം)∙  പെൻഷൻ കാര്യം തിരക്കാൻ  അമ്മയെ ട്രഷറിയിൽ വിട്ട്  മഞ്ജു വാരിയരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ പോയ മകൻ അമ്മയെ മറന്നു. കൂടെ വന്ന മകനെ കാണാതെ മണിക്കൂറോളം അലഞ്ഞു അമ്മ വലഞ്ഞു. ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് വിളവൂർക്കൽ സ്വദേശിനിയും  മകനും മലയിൻകീഴ് ട്രഷറിയിൽ വന്നത്. തിരക്കു കാരണം മകൻ അകത്തേക്കു കയറിയില്ല. ആവശ്യങ്ങൾ കഴിഞ്ഞ്  ഇറങ്ങിയ അമ്മ, മകനെ കണ്ടില്ല.


കൈയിൽ മൊബൈൽ ഫോണും ഇല്ലായിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും മകൻ വന്നില്ല. തുടർന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറി. പക്ഷേ താമസിക്കുന്ന സ്ഥലത്തിന്റെ പേരും വഴിയും കൃത്യമായി ഓർത്തെടുക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറോടു പറഞ്ഞ സ്ഥലത്ത് എത്തി കുറെ നേരം കറങ്ങിയെങ്കിലും വീട് കണ്ടെത്താനായില്ല. ഒടുവിൽ ഓട്ടോ ഡ്രൈവർ മലയിൻകീഴ് കരിപ്പൂരിനു സമീപം റോഡരികിൽ ഇറക്കി വിട്ടു.. 


വഴിയരികിൽ നിറഞ്ഞ കണ്ണുകളുമായി നിസ്സഹായതയിൽനിന്ന വീട്ടമ്മയോടു കാര്യമന്വേഷിച്ച സമീപവാസികൾ പൊലീസിനെ അറിയിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകൾ പരിശോധിച്ച പൊലീസ് മകന്റെ ഫോൺ നമ്പർ കണ്ടെത്തി. അപ്പോഴാണ് മകൻ ട്രഷറിയുടെ സമീപമുള്ള മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത്  മഞ്ജുവാരിയർ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നിൽക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന  പൊലീസ് മകനെ അങ്ങോട്ടു വിളിച്ചു വരുത്തി ‘ഗുണദോഷിച്ചു’ കൂടെ പറഞ്ഞു വിട്ടു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic