കാസർകോട്: 5.23 ലക്ഷം രൂപ മൂല്യം വരുന്ന ബ്രസീലിയൻ കറൻസിയുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ, കൂട്ടുപ്പുഴ, തൊട്ടിൽപാലത്തെ കെ.ടി.സയ്യിദി(31)നെയാണ് ഇൻസ്പെക്ടർ സി.എ.അബ്ദുൽ റഹീം, എസ്.ഐ ഷേഖ് അബ്ദുൽ റസാഖ് എന്നിവർ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ പ്രസ് ക്ലബ്ബ് ജംഗ് ഷ നിലാണ് അറസ്റ്റ്.
കാസർകോട്ടേക്ക് വിദേശ കറൻസിയുമായി ഒരാൾ എത്തിയിട്ടു ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാ ണ് പൊലീസ് എത്തി സയ്യിദിനെ അറസ്റ്റു ചെയ്തത്. കാസർകോട്ടെ ഒരാൾക്കു കൈമാറാനാണ് കറൻസി കൊണ്ടുവന്നതെന്നു ഇയാൾ പൊലീസിനു മൊഴി നൽകി. 267 നോട്ടുകളാണ് പിടികൂടിയത്.