ബ്ലോക്ക്‌ പഞ്ചായത്ത് മുൻ അംഗം ഉപ്പള കുക്കാറിലെ നഫീസ കോവിഡ് ബാധിച്ചു മരിച്ചു

 ഉപ്പള: കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. ഉപ്പള കുക്കാര്‍ യാസ്മിന്‍ മന്‍സിലില്‍ നഫീസ ഉമ്മയാണ് കോവിഡ് ബാധിച്ചു മരിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ബഹ്‌റിന്‍ മുഹമ്മദ് സാഹിബിന്റെ ഭാര്യയാണ്. സാമൂഹ്യ പ്രവര്‍ത്തകരായ ഷാനവാസ്, ഷാജഹാന്‍ എന്നിവരാണ് മക്കള്‍. ശാരീരിക അസ്വസ്ഥതകള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം ഇന്ന് മംഗല്‍പാടിയിലേക്ക് കൊണ്ടുവരും. ഖബറടക്കം അയ്യൂര്‍ പെരിങ്കടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


Previous Post Next Post
Kasaragod Today
Kasaragod Today