മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളായ ദമ്പതികൾ കോവിഡ് ബാധിച്ചു മരിച്ചു

 ഉപ്പള: കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ അബ്ദുല്ല (60), ഭാര്യ അവ്വ ഉമ്മ (50) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവ്വ ഉമ്മയാണ് ആദ്യം മരിച്ചത്. രാത്രിയോടെ അബ്ദുല്ലയും മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മക്കള്‍: സുമയ്യ, അഷ്‌റഫ്, നവാസ്, നിഷാന, ആയിഷ. മരുമക്കള്‍: സാദിഖ്, യൂസുഫ്. ദമ്പതികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.


Previous Post Next Post
Kasaragod Today
Kasaragod Today