കാസർകോട് ജില്ലയിൽ 220പേർക്ക് സമ്പർക്കത്തിൽ കോവിഡ്, 106പേർക്ക് രോഗം ഭേദമായി, ജില്ലയിൽ ഇത് വരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 13560,

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്

വാര്‍ത്താക്കുറിപ്പ് 08.10.2020


ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ്


ഇന്ന് (ഒക്ടോബര്‍ 8)  ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 220 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 106 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5358 പേര്‍


വീടുകളില്‍ 3796 പേരും സ്ഥാപനങ്ങളില്‍ 1562 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5358 പേരാണ്. പുതിയതായി 649 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1697 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 23  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 432 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 177 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


13560 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 806 പേര്‍ വിദേശത്ത് നിന്നെത്തിയവരും 611  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 9389  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 122 ആയി. നിലവില്‍ 4050 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2242 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്.


Previous Post Next Post
Kasaragod Today
Kasaragod Today