കാസറഗോഡ് ജില്ലയിൽ ദിവസേന പരിശോധിക്കുന്ന സാമ്പിളുകളിൽ അഞ്ചിൽ ഒരാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നു

 കാസർകോട്

ദിവസേന പരിശോധിക്കുന്ന സാമ്പിളുകളിൽ അഞ്ചിൽ ഒരാൾക്ക്‌ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിക്കുന്നു.  ജില്ലാതല കോറോണ കോർ കമ്മിറ്റി യോഗത്തിലാണ്‌ വിലയിരുത്തൽ. രോഗ വ്യാപനത്തിൽ ജില്ലയിൽ ജാഗ്രത ശക്തമാക്കണം

ജില്ലാ അന്ധതാ നിവാരണ സമിതിയുടെ മാംട്രസ്റ്റ് ഐ കെയർ ആശുപത്രിയിൽ  ഒന്നിടവിട്ട ഞായറാഴ്ചകളിൽ  20 പേർക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാൻ അനുമതി നൽകി. കോവിഡ്‌  സ്ഥിരീകരിക്കുന്ന രോഗികൾക്ക് സൗകര്യം ഏർപ്പെടുത്തുന്നതിന്‌ രണ്ട് ഡയാലിസിസ് മെഷീനുകൾ മാറ്റിവെക്കും.  കണ്ണൂർ സർവകലാശാല ബിടെക് പരീക്ഷാ കേന്ദ്രമായതിനാൽ സിഎഫ്എൽടിസിയായി സജ്ജീകരിച്ചിട്ടുള്ള സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട്  താൽകാലികമായി വിട്ടുനൽകും.


Previous Post Next Post
Kasaragod Today
Kasaragod Today