ബോവിക്കാനം
അനധികൃത മണലൂറ്റ് നടത്താൻ ഉപയോഗിച്ച അഞ്ച് തോണി ആദൂർ പൊലീസ് പിടികൂടി തകർത്തു. രണ്ടു പേർക്കെതിരെ കേസെടുത്തു. പയസ്വിനി പുഴയുടെ വിവിധ ഭാഗങ്ങളിൽ മണൽകൊള്ള രൂക്ഷമായതിനെത്തുടർന്നാണ് നടപടി.
വ്യാഴാഴ്ച വൈകിട്ടോടെ ആലൂർ മുണ്ടക്കൈ, ബാവിക്കര എന്നി കടവുകളിൽ ആദൂർ എസ് ഐ ഇ രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തിയാണ് മണൽ കടത്തിന് ഉപയോഗിക്കുന്ന അഞ്ച് തോണികൾ പിടിച്ചെടുത്ത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്തോണികൾ നശിപ്പിച്ചു. കടവിലേക്കുള്ള റോഡും അടച്ചു. ബാവിക്കര സ്വദേശി മുഹമ്മദ്, പൊവ്വലിലെ ഉസ്‌മാൻ എന്നിവർക്കെതിരെ കേസെടുത്തു.
