അഹ്മദാബാദ്: ഗുജറാത്തിലെ ജാംനഗറില്‍ ബലാത്സംഗം ചെയ്യപ്പെട്ട 13 കാരി പ്രസവിച്ചു. ഏഴുമാസം മുമ്ബാണ് പെണ്‍കുട്ടിയെ കര്‍ഷക തൊഴിലാളി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആക്രമണം പുറത്തുപറഞ്ഞിരുന്നില്ല.
ജാംനഗറിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അനന്തപുര്‍ ഗ്രാമത്തില്‍വെച്ച് കര്‍ഷക തൊഴിലാളിയായ ഒരാള്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാെള ഉടന്‍തന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
2017 ജനുവരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാലത്സംഗം ചെയ്ത 45കാരന് ഹൈദരാബാദ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
