വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശിയായ യുവാവ് മരിച്ചു.

 മഞ്ചേശ്വരം: കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശിയായ യുവാവ് മരിച്ചു. വോര്‍ക്കാടി ബാദഗുണി നന്ദിമാര്‍ ഹൗസിലെ അബ്ദുല്ല-സഫിയ ദമ്പതികളുടെ മകന്‍ ജാഫര്‍ (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ജാഫര്‍ കണ്ണൂരിലെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. ഇന്നലെ വോര്‍ക്കാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോഴായിരുന്നു ജാഫര്‍ ഓടിച്ച ബൈക്ക് അപകടത്തില്‍പെട്ടത്.


Previous Post Next Post
Kasaragod Today
Kasaragod Today