കര്‍ഷകര്‍ രാജ്യത്തി​െന്‍റ ജീവരക്തം, സമാധാനപരമായി പരിഹരിക്കണം; ജന്മദിനത്തില്‍ നിലപാട്​ വ്യക്തമാക്കി യുവരാജ്​

 ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം യുവരാജ്​ സിങ്​ ത​െന്‍റ 39ാം ജന്മദിനത്തില്‍ പങ്കുവെച്ച കുറിപ്പ്​ ശ്രദ്ധേയമാകുന്നു. പിതാവും ക്രിക്കറ്റ്​ താരവുമായ പിതാവ്​ യോഗേന്ദ്ര സിങ്ങി​െന്‍റ നിലപാടുകള്‍ തള്ളിയ യുവരാജ്​ കര്‍ഷകരുമായുള്ള പ്രശ്​നങ്ങള്‍ സമാധാനപരമായി സര്‍ക്കാര്‍ പരിഹരിക്കുമെന്ന്​ പ്രതീക്ഷ പ്രകടിപ്പിച്ചു.


''കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം വേഗത്തില്‍ പരിഹരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. കര്‍ഷകര്‍ നമ്മുടെ നാടി​െന്‍റ ജീവരക്തമാണെന്നതില്‍ തര്‍ക്കമില്ല. സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന്​ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.


ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ പിതാവ്​ യോഗേന്ദ്ര സിങ്ങി​െന്‍റ പരാമര്‍ശത്തില്‍ ഞാന്‍ ദുഖിതനാണ്​.


അദ്ദേഹ​ത്തി​െന്‍റ ആശയങ്ങളല്ല എനിക്കുള്ളതെന്ന്​ ഞാന്‍ വ്യക്തമാക്കുന്നു. എല്ലാവരും ഇനിയും അവസാനിക്കാത്ത കോവിഡ്​ മഹാമാരിക്കെതിരെ മുന്‍കരുതല്‍ എടുക്കണം'' -യുവരാജ്​ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.


കര്‍ഷക സമരവേദിയില്‍ വെച്ച്‌​ ​യുവരാജ്​ സിങ്ങി​െന്‍റ പിതാവ്​ യോഗ്​രാജ്​ നടത്തിയ പ്രസംഗം ഹിന്ദു ജനവിഭാഗത്തെ അപമാനിക്കുന്നതും സ്​ത്രീ വിരുദ്ധമാണെന്നും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ്​ യുവരാജി​െന്‍റ വിശദീകരണം.


2007 ​ട്വന്‍റി 20 ലോകകപ്പ്​, 2011 ഏകദിന ലോകകപ്പ്​ എന്നിവ ഇന്ത്യ നേടു​േമ്ബാള്‍ നിര്‍ണായക സാന്നിധ്യമായ യുവരാജ്​ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ്​ അറിയപ്പെടുന്നത്​. ഇന്ത്യക്കായി 40 ടെസ്​റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വന്‍റി 20കളിലും യുവരാജ്​ കളത്തിലിറങ്ങിയിട്ടുണ്ട്​.


Previous Post Next Post
Kasaragod Today
Kasaragod Today