അമൃത് സര്‍: രാജ്യത്തെ യഥാര്‍ഥ 'തുക്ടേ തുക്ടേ ഗ്യാങ്' ബി.ജെ.പിയാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കുമിടയില് സംഘര്‍മുണ്ടാക്കിയ പോലെ പഞ്ചാബിലെ ഹിന്ദുക്കളെ സിഖുകാര്‍ക്കെതിരെ തിരിക്കുകയാണെന്നും ബാദല്‍ ആരോപിച്ചു.
കര്‍ഷകരെ കേള്‍ക്കുന്നതിനുള്ള ഈഗോ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കണം. രാജ്യസ്നേഹികളായ പഞ്ചാബികളെ ബി.ജെ.പി വര്‍ഗീയതയിലേക്ക് തള്ളിവിടുകയാണെന്നും ബാദല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ കര്‍ഷകരെ ഖാലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും അധിക്ഷേപിച്ച മന്ത്രിമാര്‍ മാപ്പുചോദിക്കണമെന്ന് ബാദല്‍ തുറന്നടിച്ചിരുന്നു. ബി.ജെ.പിയുമായി കാല്‍നൂറ്റാണ്ടിലേറെയായി സഖ്യത്തിലായിരുന്ന അകാലിദള്‍ കാര്‍ഷിക ബില്ലിനുപിന്നാലെ എന്‍.ഡി.എ വിട്ടിരുന്നു.
ഇതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്മസിമ്രത് കൗര്‍ രാജിവെച്ചിരുന്നു.
