വളര്‍ത്തുനായ്​ക്കള്‍ക്ക്​ ചപ്പാത്തി ഉണ്ടാക്കി കൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കം; 25 കാരന്‍ സഹോദരിയെ വെടിവെച്ചു കൊലപ്പെടുത്തി

 മീററ്റ്​: വളര്‍ത്തുവായ്​ക്കള്‍ക്ക്​ ചപ്പാത്തി ഉണ്ടാക്കി കൊടുക്കാത്തതിന്​ 25 കാരന്‍ സഹോദരിയെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭവന്‍പുരി​ലാണ്​ സംഭവം. ഇരുപത്തഞ്ചുകാരനായ അശിഷാണ് സഹോദരിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.


കോതമംഗലം പള്ളി തര്‍ക്കം ;യാക്കാബോയ വിഭാഗം നല്‍കിയ ഹര്‍ജി തള്ളി.


അശിഷിന് 20 ഓളം നായ്​ക്കളുണ്ട്​. അവയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട്​ 23 കാരിയായ സഹോദരി പരുളുമായി തര്‍ക്കം പതിവായിരുന്നുവെന്നാണ് പോലീസ്​ പറയുന്നത്.


സംഭവ ദിവസം നായ്​ക്കള്‍ക്ക്​ ചപ്പാത്തി ഉണ്ടാക്കാന്‍ അശിഷ്​ സഹോദരിയോട്​ ആവശ്യപ്പെട്ടു. നിരസിച്ച ഉടനെ വെടിവെക്കുകയായിരുന്നുവെന്ന്​ പോലീസ്​ പറയുന്നു. തലയിലും നെഞ്ചിലുമാണ്​ വെടിയേറ്റത്​.


വളര്‍ത്തു നായ്​ക്കളെ ചൊല്ലി അശിഷും സഹോദരിയും തമ്മില്‍ തര്‍ക്കവും ബഹളവും പതിവായിരുന്നെന്ന്​ അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ അശിഷിനെ പോലീസ് അറസ്റ്റ് ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today