തിരുവനന്തപുരം: നിലവില്‍ സംസ്ഥാനത്തുള്ള ബസ് ചാര്‍ജില്‍ ഉടന്‍ മാറ്റം വരുത്തില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് ഈ വര്ഷം ബസ് ചാര്‍ജ് കൂട്ടിയത്.
പൊതുഗതാഗത മേഖലയ്ക്കു കനത്ത നഷ്ടമാണ് കോവിഡ് മൂലം ഉണ്ടായത്. ഇപ്പോള്‍ ചാര്‍ജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ തോതിലുള്ള വരുമാനനഷ്ടമാണു സംഭവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമേ ഒരു തീരുമാനം എടുക്കുവെന്നും മന്ത്രി പറഞ്ഞു.