തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച്‌ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു

 തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച്‌ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ അരവിന്ദ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് സംഭവമുണ്ടയത്. മോഷണക്കുറ്റം ആരോപിച്ച്‌ ഇരുവരേയും ഒരു സംഘം ഗ്രാമവാസികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.


വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ദീപുവിന് ഗുരുതരമായി പരുക്കേറ്റിരുന്നു.


പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.


Previous Post Next Post
Kasaragod Today
Kasaragod Today