ചട്ടഞ്ചാലിലെ ഹോട്ടൽ വ്യാപാരിക്ക് കുത്തേറ്റ സംഭവം,ആരോഗ്യ നിലയിൽ മാറ്റമില്ല, ആക്രമണം നടത്തിയത് സ്ഥിരമായി ഭക്ഷണം കഴിക്കാൻ വന്നിരുന്ന വ്യെക്തി, പ്രതിയേ ചോദ്യം ചെയ്തു വരുന്നു,

 .അതീവ ഗുരുതരാവസ്ഥയില്‍ റെസ്റ്ററന്റ് ഉടമയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപാലന്റെ നിലയിൽ മാറ്റമില്ല .ചട്ടഞ്ചാല്‍ ഐ ഡി ബി ഐ ബാങ്കിന് സമീപത്ത് റെസ്റ്ററന്റ് നടത്തുന്ന ഗോപാലനാ (48)ണ് ഇന്നലെ രാത്രി കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. 8.30 മണിയോടെയാണ് സംഭവം. റെസ്റ്ററന്റ് പൂട്ടാറായ സമയമായതിനാല്‍ സംഭവം നടക്കുമ്പോള്‍ ഗോപാലനും ഭാര്യയും ഇവരുടെ 10 വയസുള്ള മകനും മാത്രമാണ് ഉണ്ടായിരുന്നത്.


ഇവിടെ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്താറുള്ള ശ്രീജിത്ത് എന്ന ഷാജി എന്നയാളാണ് ഗോപാലന്റെ കഴുത്തിന് വെട്ടിയത്. കഴുത്തിന് വെട്ടിയ ശേഷം പുറത്തേക്ക് നടന്നു പോകുകയായിരുന്ന ഷാജിയെ ഗോപാലന്റെ ഭാര്യ നിലവിളിച്ചു കൊണ്ട് പിറകെ ഓടി ആള്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞുവെക്കുകയും വിവരമറിഞ്ഞെത്തിയ മേല്‍പറമ്പ് പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.


മേല്‍പറമ്പ് എസ് ഐ പത്മനാഭന്റെ നേതൃത്വലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ രക്തത്തില്‍ കുളിച്ചു കിടന്ന ഗോപാലനെ ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.


റെസ്റ്ററന്റില്‍ ഉണ്ടായിരുന്ന കറിക്കരിയുന്ന കത്തിയാണ് അക്രമത്തിന് ഉപയോഗിച്ചത്. വെള്ളിയാഴ്ചയാണ് കത്തിക്ക് മുര്‍ച്ച കൂട്ടിവെച്ചത്. അതിനാല്‍ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic