കാസർകോട് > ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭത്തിന്റെ സമരാവേശത്തിലേക്ക് കാസർകോട്ടെയും കണ്ണൂരിലെയും കര്‍ഷകരും . കര്‍ഷകസംഘം നേതൃത്വത്തില്‍ കര്‍ഷകര്‍ തിങ്കളാഴ്ച ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യും. രാവിലെ ഒമ്ബതിന് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലെ സമരപ്പന്തലില്‍ അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഫ്ലാഗ് ഓഫ് ചെയ്യും.
കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ആദ്യ സംഘത്തില്‍ വിവിധ ജില്ലകളില്‍നിന്നായി 500 വളണ്ടിയര്‍മാരുണ്ടാകും. 14ന് ഷാജഹാന്‍പുര്‍ സമരകേന്ദ്രത്തില്‍ എത്തും. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് മാര്‍ച്ചിന് നേതൃത്വം നല്‍കും. ഷാജഹാന്‍പുരില്‍ സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി, സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ സമരനേതൃത്വം ഏറ്റെടുക്കും.
മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ ഞായറാഴ്ച യാത്രയയപ്പ് നല്‍കി. വളണ്ടിയര്‍മാര്‍ തിങ്കളാഴ്ച രാവിലെ എട്ടിന് നായനാര്‍ അക്കാദമിയില്‍നിന്ന് കര്‍ഷക സത്യഗ്രഹം നടക്കുന്ന ഹെഡ്പോസ്റ്റോഫീസിനുമുമ്ബിലെ സമരപ്പന്തലിലേക്ക് ആനയിക്കും. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്ബ്, പിലാത്തറ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കാസര്‍കോട് ടൗണില്‍ സ്വീകരണം. കാസര്‍കോട് ജില്ലയില്‍നിന്നുള്ളവര്‍ ഇവിടെനിന്ന് മാര്‍ച്ചിനൊപ്പംചേരും. 13ന് രാത്രി ജയ്പൂരിലെത്തും. 14ന് രാവിലെ ഡല്‍ഹിയിലേക്ക് മാര്‍ച്ചുചെയ്യും. കേരളത്തില്‍നിന്നുള്ള അടുത്ത സംഘം 21ന് കണ്ണൂരില്‍നിന്ന് പുറപ്പെടും