മംഗളൂരു: മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ടുയുവാക്കളെ റവന്യൂ ഇന്റലിജന്റ്‌സ് വിഭാഗം അറസ്റ്റു ചെയ്തു. കാസർകോട് തളങ്കര സ്വദേശിയായ സിറാജ് (45), ഭട്കൽ സ്വദേശിയായ അബ്ദുൾ(29) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇവരിൽ നിന്ന് മൊത്തം 67 ലക്ഷം രൂപ വില മതിക്കുന്ന 1288.08 ഗ്രാം സ്വർണം പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലർച്ചെ 12.30ന് ദുബായിൽ നിന്നുള്ള സ്‌പൈസ് ജറ്റ് വിമാനത്തിൽ എത്തിയതാണ് ഇരുവരും.കോഴിക്കോട് വിമാനത്താവളത്തിൽ 4 യാത്രക്കാരിൽനിന്ന് 59 ലക്ഷം രൂപയുടെ 1.134 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലജിൻസ് പിടികൂടി. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശികളായ ഹംസ കല്ലങ്ങോൽ, ചെമ്പിരിക്ക ഷഹീദ്, മുഹമ്മദ് ഷാഫി, മുഹമ്മദ് സിറാജുദ്ദീൻ എന്നിവരിൽനിന്നാണു ബാഗേജിൽ ഒളിപ്പിച്ച സ്വർണ നാണയങ്ങൾ കണ്ടെടുത്തത്. ഡപ്യൂട്ടി കമ്മിഷണർ ടി.എ.കിരൺ, സൂപ്രണ്ടുമാരായ കെ.സുധിർ, ഐസക് വർഗീസ്, സബീഷ്, ഗഗൻദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
വൻ സ്വർണ വേട്ട മംഗളുരുവിലും കരിപ്പൂരിലുമായി പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം , അഞ്ച് കാസർകോട് സ്വദേശികളും ഒരു ഭട്കൽ സ്വദേശിയും അറസ്റ്റിൽ
mynews
0