മികച്ച യാത്രാ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി മിന്നൽ തിരുവനന്തപുരത്തുനിന്നു തുടങ്ങി കാസർകോട് വരെ പതിനൊന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന വിധത്തിലാണ് മിന്നൽ ബസുകൾ സർവീസ് നടത്തുന്നത്

 തിരുവനന്തപുരം∙ യാത്രക്കാർക്കു മികച്ച യാത്രസൗകര്യങ്ങളൊരുക്കുന്ന കെഎസ്ആര്‍ടിസിയുടെ മിന്നൽ ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സർവീസുകൾ സൂപ്പർ ഹിറ്റ്! യാത്രാ സമയം ലഭിക്കുന്നതിനായി ബൈപ്പാസിലൂടെയാണ് സർവീസ് എന്നതാണ് ഇതിന്റെ പ്രത്യേകത.  തിരുവനന്തപുരത്തുനിന്നു  തുടങ്ങി കാസർകോട്  വരെ പതിനൊന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന വിധത്തിലാണ് മിന്നൽ ബസുകൾ സർവീസ് നടത്തുന്നത്.  ഇതിനായി ബൈപാസ്  നോൺ  സ്റ്റോപ്പ്  നൈറ്റ്  റൈഡർ  സർവീസാണ്  കെഎസ്ആര്‍ടിസി ഒരുക്കുന്നത്. 


യാത്രക്കാർക്ക് സുരക്ഷിത്വവും സൗകര്യപ്രദവുമായി മാർഗമെന്ന രീതിലാണ് കെഎസ്ആര്‍ടിസിയുടെ ഈ സർവീസുകൾ. തിരുവനന്തപുരത്തുനിന്നു  തുടങ്ങിയാൽ കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ എംഎസ്, വൈറ്റില, അങ്കമാലി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ, കൊട്ടാരക്കര, കോട്ടയം, മൂവാറ്റൂപുഴ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.വൈകിട്ട് 4.30ന് തിരുവനന്തപുരത്തുനിന്നുള്ള കാസർകോട് സർവീസ് പുലർച്ചെ 4 മണിക്ക് കാസർകോട് എത്തും. 9 സ്റ്റോപ്പുകൾ ഉള്ള ഈ സർവീസിന് 821 രൂപയാണ് ടിക്കറ്റ് നിരക്ക് (ഓഫ് പീക്ക് ദിവസങ്ങളിൽ 661രൂപ ). വൈകിട്ട് 6.15ന് കാസർകോടുനിന്നു തിരിക്കുന്ന സർവീസ് പുലർച്ചെ 5.40ന് തിരുവന്തപുരത്തു എത്തും. രാത്രി  8.45 ന് തിരുവന്തപുരത്തുനിന്നു  തിരിക്കുന്ന കണ്ണൂർ സർവീസ് പുലർച്ചെ 6.15ന് കണ്ണൂരും രാത്രി 7.30ന് കണ്ണൂരിൽനിന്നു തിരിക്കുന്ന സർവീസ് പുലർച്ചെ 5.05ന് തിരുവനന്തപുരത്തും എത്തും (7 സ്റ്റോപ്പ് 701 (ഓഫ് പീക്ക് ദിവസങ്ങളിൽ 561) രൂപയാണ് ടിക്കറ്റ് ചാർജ്). 

വൈകിട്ട് 6.45ന് തിരുവനന്തപുരത്തുനിന്നു  തിരിക്കുന്ന സുൽത്താൻ ബത്തേരി സർവീസ് പുലർച്ചെ 4.05ന് എത്തും. വൈകിട്ട് 7.45ന് സുൽത്താൻ ബത്തേരിയിൽനിന്ന് തിരിക്കുന്ന സർവീസ് പുലർച്ചെ 5.15ന് തിരുവന്തപുരത്തു എത്തും (11 സ്റ്റോപ് 691(551)യാണ് നിരക്ക് ). രാത്രി 8.30ന് തിരുവനന്തപുരത്തുനിന്നു മാനന്തവാടിക്ക് തിരിക്കുന്ന സർവീസ് പുലർച്ചെ 5.40ന് എത്തും (11 സ്റ്റോപ്പ് 671(541) രൂപയാണ് ടിക്കറ്റ് നിരക്ക് ).

വൈകിട്ട് 7 മണിക്ക് മാനന്തവാടിയിൽനിന്ന് ആരംഭിക്കുന്ന സർവീസ് പുലർച്ചെ 4.25ന് തിരുവനന്തപുരത്ത് എത്തും (10 സ്റ്റോപ്പ്  691(551)യാണ് ടിക്കറ്റ് നിരക്ക് ). 10.45ന് തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന  പാലക്കാട് സർവീസ് പുലർച്ചെ 5.15 ന് പാലക്കാട് എത്തും ( 5 സ്റ്റോപ്പ് 481(391) രൂപ ) രാത്രി 10.30 ന് പാലക്കാട് നിന്നുള്ള സർവ്വീസ് പുലർച്ച 5.5 ന് തിരുവനന്തപുരത്ത് എത്തും (5 സ്റ്റോപ്പ് 501(401) രൂപയാണ്  ടിക്കറ്റ് നിരക്ക്).


Previous Post Next Post
Kasaragod Today
Kasaragod Today