മുസ്​ലിം ലീഗ്​ കൂടുതൽ സീറ്റ്​ ആവശ്യപ്പെടുന്ന കാര്യത്തിൽ തീരുമാനമായില്ല -കെ.പി.എ. മജീദ്​

 കണ്ണൂർ: യു.ഡി.എഫിൽ മുസ്​ലിം ലീഗ്​ കൂടുതൽ സീറ്റ്​ ആവശ്യപ്പെടുന്ന കാര്യത്തിൽ​ തീരുമാനമായിട്ടില്ലെന്ന്​ ​ സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. യു.ഡി.എഫിൽ സീറ്റ്​ വിഭജന ചർച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


കണ്ണൂർ, അഴീക്കോട്​ മണ്ഡലം കോൺഗ്രസുമായി വെച്ചുമാറുന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ല. കൂടുതൽ സീറ്റ്​ ചോദിക്കാൻ നിലവിൽ ധാരണയായിട്ടില്ല. പാർട്ടി യോഗം ചേർന്ന്​ മാത്രമാണ്​ സീറ്റ്​ കാര്യത്തിലും നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും തീരുമാനമുണ്ടാവുക.


യു.ഡി.എഫ്​ സീറ്റ്​ വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാകും. വനിതകൾക്ക്​ നിയമസഭ തെരഞ്ഞെടുപ്പിലും അർഹമായ പ്രാതിനിധ്യമുണ്ടാകും. ഇതിനായുള്ള ചർച്ചകളും പാർട്ടിയിൽ നടക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന മുസ്​ലിം ലീഗ്​ വനിത ജനപ്രതിനിധി സംഗമം ഉദ്​ഘാടനം ചെ​യ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic