ഓട്ടോ ഡ്രൈവറുടെ അപകട മരണം: റോഡ്‌ നിര്‍മ്മാണത്തിലെ അപാകതയാണ്‌ തുടര്‍ച്ചയായ അപകടങ്ങള്‍ക്കു ഇടയാക്കുന്നതെന്നും ഇതു പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു

 പെരിയ: മൂന്നാംകടവില്‍ ഓട്ടോ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു. റോഡ്‌ നിര്‍മ്മാണത്തിലെ അപാകതയാണ്‌ തുടര്‍ച്ചയായ അപകടങ്ങള്‍ക്കു ഇടയാക്കുന്നതെന്നും ഇതു പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു. ഇന്നലെ രാത്രി എട്ടരമണിക്ക്‌ മൂന്നാംകടവ്‌ ഇറക്കത്തില്‍ ഉണ്ടായ അപകടത്തില്‍ ചാമുണ്ഡിക്കുന്ന്‌ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ രാവണീശ്വരം, കളരിക്കാലിലെ ആര്‍ ചന്ദ്രന്‍ (52) ആണ്‌ മരിച്ചത്‌. നാട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇറക്കത്തിലുള്ള വളവിലായിരുന്നു അപകടം. ഇവിടെ ഇതിനു മുമ്പുണ്ടായ അപകടങ്ങളില്‍ പലര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. റോഡു നിര്‍മ്മാണത്തിലെ അപാകതയാണ്‌ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക്‌ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. അപാകത പരിഹരിക്കണമെന്നു ആവശ്യപ്പെട്ട്‌ നിരവധി തവണ അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അടിയന്തിര നടപടി സ്വീകരിക്കുക, താരംതട്ട സ്‌കൂള്‍ മുതല്‍ പുളിക്കാല്‍വരെ റോഡിന്റെ ഇരുവശവും തെരുവുവിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇന്നു നടത്തിയ ഉപരോധത്തില്‍ സ്‌ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്തു. ചന്ദ്രാവതിയാണ്‌ അപകടത്തില്‍ മരിച്ച ചന്ദ്രന്റെ ഭാര്യ. മക്കള്‍: ചാന്ദിനി (പി ജി വിദ്യാര്‍ത്ഥിനി), ചന്ദ്രജിത്ത്‌ (ഡിഗ്രി വിദ്യാര്‍ത്ഥി), ചന്ദ്രബാബു (പ്ലസ്‌വണ്‍ വിദ്യാര്‍ ത്ഥി). സഹോദരങ്ങള്‍: ശശി(ഡ്രൈവര്‍), സുരേഷ്‌ (വസ്‌ത്ര വ്യാപാരി), ശാരദ (പുലിക്കുന്ന്‌), ശൈലജ (പെരിയ), സിന്ധു (രാവേണേശ്വരം), ബിന്ദു (ആറാട്ടുകടവ്‌), മഞ്‌ജു(പെരുമ്പള), രാധ(രാവണേശ്വരം).


Previous Post Next Post
Kasaragod Today
Kasaragod Today