ദുബൈ: ചേകന്നൂർ മൗലവിയുടെ മകൻ തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചു. പത്ത് ദിവസം മുൻപാണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസൂഖം മൂർഛിച്ച് രണ്ടു ദിവസം മുൻപ് വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.
അജ്മാനിൽ അവൻറിസ് ജനറൽ മെയിൻറനൻസ് കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
മാതാവ്: സുബൈദ. ഭാര്യ: താനൂർ മൂലക്കലിൽ ലീന. മക്കൾ: അൽവിന, അമേന. സഹോദരങ്ങൾ: പി.കെ. യാസർ (ഷാർജ), ഫഹദ് (ഖത്തർ), ഫിയാസ് (ഖത്തർ). ഖബറടക്കം അജ്‌മാൻ ഖബർസ്ഥാനിൽ.