ബാ​വി​ക്ക​ര റ​ഗു​ലേ​റ്റ​ര്‍ ട്ര​യ​ല്‍ റ​ണ്‍: 500 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ നി​യ​ന്ത്ര​ണമേർപ്പെടുത്തി, ഇ​ന്നു മു​ത​ല്‍ 15 വ​രെ റ​ഗു​ലേ​റ്റ​റി​ന് മു​ക​ളി​ലും താ​ഴെ​യു​മാ​യി ജ​ന​ങ്ങ​ള്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങു​വാ​നോ തോ​ണി​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​വാ​നോ പാ​ടി​ല്ല

 കാ​സ​ർ​ഗോ​ഡ്: ബാ​വി​ക്ക​ര റ​ഗു​ലേ​റ്റ​റി​ന്‍റെ മെ​ക്കാ​നി​ക്ക​ല്‍ ഷ​ട്ട​റു​ക​ളു​ടെ ട്ര​യ​ല്‍ റ​ണ്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ 15 വ​രെ റ​ഗു​ലേ​റ്റ​റി​ന് മു​ക​ളി​ലും താ​ഴെ​യു​മാ​യി 500 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ ജ​ന​ങ്ങ​ള്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങു​വാ​നോ തോ​ണി​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​വാ​നോ പാ​ടി​ല്ലെ​ന്ന് കാ​സ​ര്‍​ഗോ​ഡ് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.


41 പേ​ര്‍​ക്ക് കോ​വി​ഡ് 


കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 41 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 26,507 ആ​യി. 82 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 953 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.​വീ​ടു​ക​ളി​ല്‍ 5,693 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 370 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,063 പേ​രാ​ണ്. 

പു​തി​യ​താ​യി 392 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 147 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 72 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today