വിവാഹ നിശ്ചയത്തിന്റെ തലേദിവസം ബിരുദ വിദ്യാർത്ഥിനി വീടുവിട്ടത് മൊബൈൽ ചാറ്റിംഗിൽ പരിചയപ്പെട്ട പട്ടാളക്കാരനോപ്പം.

 ഉദുമ: വിവാഹ നിശ്ചയത്തിന്റെ തലേദിവസം പ്രതിശ്രുത വധുവായ ബിരുദ വിദ്യാർത്ഥിനി വീടുവിട്ടത് മൊബൈൽ ചാറ്റിംഗിൽ പരിചയപ്പെട്ട തമിഴ് നാട്ടുകാരനായ പട്ടാളക്കാരൻ ശിവനൊപ്പം. പെരുമ്പട്ടയിലെ ഭാസ്ക്കരൻ നായരുടെ മകൾ കരിഷ്മയാണ് 23, പഞ്ചാബിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരനായ പട്ടാളക്കാരനൊപ്പം വീടുവിട്ടത്. മുന്നാട് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ കരിഷ്മ കോളേജിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്.


മേൽപ്പറമ്പ് പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തമിഴ്നാട്ടുകാരനൊപ്പം പോയതാണെന്ന് വ്യക്തമാവുകയായിരുന്നു. കരിഷ്മയുടെ കോൾ വിവരങ്ങൾ ശേഖരിച്ചാണ് ശിവനൊപ്പം പോയതാണെന്ന് പോലീസ് ഉറപ്പാക്കിയത്. കരിഷ്മയെയും കാമുകനെയും കണ്ടെത്തുന്നതിന് പോലീസ് തമിഴ്നാട്ടിലേക്ക് പോകും.


Previous Post Next Post
Kasaragod Today
Kasaragod Today