കാസർകോട് 46 ലിറ്റർ വ്യാജ മദ്യവും വിദേശ മദ്യവും പിടികൂടി

 കാസർകോട്: എക്സൈസ് സെപഷൽ സ്ക്വാഡ് സി.ഐ പി.പി ജനാർദ്ദനനും പാർട്ടിയും ചേർന്ന് മധൂർ വില്ലേജിലെ കല്ലക്കട്ടയിൽ നടത്തിയ റെയ്ഡിൽ 36 ലിറ്റർ കർണ്ണാടക മദ്യവും , 10.8 ലിറ്റർ ഗോവ മദ്യവും പിടികൂടി. വ്യാജ മദ്യം സൂക്ഷിച്ചു വെച്ച് കൈകാര്യം ചെയ്തതിന് കല്ലക്കട്ടയിലെ എ.കെ സച്ചിനെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ പി. രാജൻ, സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. മനോജ്, മോഹനകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി.പി സരിത, ഡ്രൈവർ ദിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today