ബി.ബി.സി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം. നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബി.ബി.സി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു.
ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബി.ബി.സിയെത്തി. ചൈനയുടെ ഈ പ്രവൃത്തിയില്‍ ഖേദമുണെന്നാണ് ബി.ബി.സി പ്രതികരിച്ചത്. പക്ഷപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബി.ബി.സി വ്യക്തമാക്കി.