ബിജെപി വിട്ട് മേജര്‍ രവി കോണ്‍ഗ്രസിലേയ്ക്ക്; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും


കൊച്ചി: കോണ്‍​ഗ്രസ് ബന്ധം ശക്തമാക്കി നടനും സംവിധായകനുമായ മേജര്‍ രവി ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പുണിത്തുറയില്‍ എത്തിയപ്പോള്‍ ആണ് മേജര്‍ രവിയും വേദിയില്‍ എത്തിയത്. ചെന്നിത്തലയും എറണാകുളം എംപി ഹൈബി ഈഡനും ചേര്‍ന്ന് അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു. ഐശ്വര്യ കേരള യാത്രയിലേക്ക് വരുന്നതിന് മുന്‍പായി അദ്ദേഹം രമേശ് ചെന്നിത്തലുമായി ആശയവിനിമയം നടത്തുകയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.


ഞാനുമായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജര്‍ രവി സംസാരിച്ചിട്ടുണ്ട്.


ഐശ്വര്യകേരള യാത്ര തൃപ്പൂണിത്തുറയില്‍ എത്തുമ്ബോള്‍ യാത്രയുടെ ഭാ​ഗമാകും എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത് - രാവിലെ മാധ്യമങ്ങളെ കണ്ട ചെന്നിത്തല പറഞ്ഞു. നേരത്തെ ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്ന മേജര്‍ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രം​ഗത്തു വന്നിരുന്നു.


എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വത്തോടുള്ള തന്‍്റെ അതൃപ്തി കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാവര്‍ക്കമുള്ളതെന്നും അദ്ദേഹം അടുത്ത് കാലത്ത് തുറന്നടിച്ചിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic