ലോകത്തിലെ ഏറ്റവും വില കൂടിയ സ്വര്‍ണ ബിരിയാണി വിളമ്പുന്നത് ദുബായിലെ ബോംബെ ബോറയിൽ,വില ഇന്ത്യൻ രൂപ 20000

 നിങ്ങളുടെ ഇഷ്ട വിഭവത്തിനായി കൈയിലുള്ള സമ്ബാദ്യം മുഴുവന്‍ ചെലവഴിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്കും കഴിക്കാം ഈ സ്വര്‍ണ . ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ബിരിയാണിയാണ് ദുബായിലെ ബോംബെ ബൊറോയില്‍ വിളമ്ബുന്നത്. സ്വര്‍ണ ബിരിയാണിയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവം. റോയല്‍ ഗോള്‍ഡ് ബിരിയാണി എന്നാണ് ഈ ഡിഷിന്റെ പേര്. 23 കാരറ്റിലുള്ള ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണം ചേര്‍ത്താണ് ബിരിയാണി തയ്യാറാക്കുന്നത്.


റോയല്‍ യുടെ വില 1,000 അറബ് എമിറേറ്റ്സ് ദിര്‍ഹമാണ്. ഇത് ഏകദേശം 19,707 രൂപയാണ്. റോയല്‍ ഗോള്‍ഡ് ബിരിയാണി ഒരു വലിയ സ്വര്‍ണ്ണ 'തളികയിലാണ്' വിളമ്ബുന്നത്. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള അരി തിരഞ്ഞെടുക്കാവുന്നതാണ്.


ബിരിയാണി റൈസ്, കീമ റൈസ്, വൈറ്റ് റൈസ്, കുങ്കുമം അരി എന്നിവയില്‍ ഏത് വെണമെങ്കിലും തിരഞ്ഞെടുക്കാം. 3 കിലോ അരിയുടെ ബിരിയാണിയാണ് ഈ വിലയ്ക്ക് ലഭിക്കുക. ചെറിയ ഇനം ഉരുളക്കിഴങ്ങ് (ബേബി പൊട്ടറ്റോ), വേവിച്ച മുട്ട, വറുത്ത കശുവണ്ടി, മാതളനാരങ്ങ, വറുത്ത ഉള്ളി, പുതിന എന്നിവയും ബിരിയാണിയില്‍ ഉണ്ടാകും. രജ്പുത് ചിക്കന്‍ കബാബ്സ്, മുഗളായ് കോഫ്ത, മലായ് ചിക്കന്‍ റോസ്റ്റ്, ഓള്‍ഡ് ദില്ലി ലാമ്ബ് ചോപ്‌സ് തുടങ്ങിയ ഗ്രില്‍ഡ് ഇറച്ചികളും ബിരിയാണി റൈസിന് ഒപ്പം ലഭിക്കും.


പ്ലേറ്റില്‍ ഇവയെല്ലാം വിളമ്ബിയ ശേഷം ഏറ്റവും മുകളിലായി ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണ ഇലകള്‍ വിളമ്ബും. ബോംബെ ബൊറോയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ദുബായിലെ ഏറ്റവും ചെലവേറിയ റോയല്‍ ഗോള്‍ഡ് ബിരിയാണിയെക്കുറിച്ച്‌ വിശദീകരിച്ചിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today