മൈ​​സൂ​​രു, ബം​​ഗ​​ളൂ​​രു ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ കേ​​ര​​ള​​ത്തി​​ലേ​​ക്ക്​ മ​​ട​​ങ്ങു​​ന്ന കാ​​റു​​ക​​ളെ പി​​ന്തു​​ട​​ർ​​ന്ന്​ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ൾ സ​​ജീ​​വം

 ബം​​ഗ​​ളൂ​​രു: മൈ​​സൂ​​രു, ബം​​ഗ​​ളൂ​​രു ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ കേ​​ര​​ള​​ത്തി​​ലേ​​ക്ക്​ മ​​ട​​ങ്ങു​​ന്ന കാ​​റു​​ക​​ളെ പി​​ന്തു​​ട​​ർ​​ന്ന്​ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ൾ സ​​ജീ​​വം. ക​​ഴി​​ഞ്ഞ​​ദി​​വ​​സം നാ​​ട്ടി​​ലേ​​ക്ക്​ മ​​ട​​ങ്ങി​​യ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ സ്വ​​ദേ​​ശി​​ക​​ളെ കൊ​​ള്ള​​സം​​ഘം പി​​ന്തു​​ട​​ർ​​ന്നെ​​ങ്കി​​ലും ത​​ല​​നാ​​രി​​ഴ​​ക്ക്​ ര​​ക്ഷ​​പ്പെ​​ട്ടു. ഗു​​ണ്ട​​ൽ​​പേ​​ട്ട്​- കോ​​യ​​മ്പ​​ത്തൂ​​ർ ഹൈ​​വേ​​യി​​ൽ ത​​മി​​ഴ്​​​നാ​​ട്​ അ​​തി​​ർ​​ത്തി​​യി​​ൽ മു​​തു​​മ​​ല ടൈ​​ഗ​​ർ റി​​സ​​ർ​​വി​​ൽ ശ​​നി​​യാ​​ഴ്​​​ച രാ​​ത്രി​​യാ​​ണ്​ സം​​ഭ​​വം.


അ​​പ​​ക​​ടം മ​​ന​​സ്സി​​ലാ​​ക്കി​​യ മ​​ല​​യാ​​ളി​​ക​​ൾ കാ​​ർ വേ​​ഗ​​ത്തി​​ലോ​​ടി​​ച്ച്​ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു നിം​​ഹാ​​ൻ​​സ്​ ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്ന്​ രോ​​ഗി​​യു​​മാ​​യി ശ​​നി​​യാ​​ഴ്​​​ച വൈ​​കീ​​ട്ട്​ മൂ​​ന്ന​​ര​​യോ​​ടെ​​യാ​​ണ്​ സ്​​​കോ​​ർ​​പി​​യോ കാ​​റി​​ൽ മൂ​​ന്നം​​ഗ സം​​ഘം പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​േ​​ല​​ക്ക്​ മ​​ട​​ങ്ങി​​യ​​ത്. ഗു​​ണ്ട​​ൽ​​പേ​​ട്ട്​- കോ​​യ​​മ്പ​​ത്തൂ​​ർ ഹൈ​​വേ​​യി​​ലെ ബ​​ന്ദി​​പ്പൂ​​ർ ചെ​​ക്ക്​​​പോ​​സ്​​​റ്റ്​ 8.50ഒ​ാ​​ടെ ക​​ട​​ന്ന സം​​ഘം പി​​ന്നീ​​ട്​ ത​​മി​​ഴ്​​​നാ​​ട്​ ചെ​​ക്ക്​​​പോ​​സ്​​​റ്റും ക​​ട​​ന്നു.ക​​ർ​​ണാ​​ട​​ക​​യു​​ടെ ബ​​ന്ദി​​പ്പൂ​​ർ വ​​ന​​മേ​​ഖ​​ല​​യോ​​ട്​ ചേ​​ർ​​ന്നു​​കി​​ട​​ക്കു​​ന്ന ത​​മി​​ഴ്​​​നാ​​ടി​െൻറ മു​​തു​​മ​​ല ടൈ​​ഗ​​ർ റി​​സ​​ർ​​വി​​ലേ​​ക്ക്​ ക​​ട​​ന്ന്​ ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ർ പി​​ന്നി​​ട്ട​​തോ​​ടെ വ​​ൺ​​വേ റോ​​ഡ്​ എ​​ത്തി. ഇൗ ​​ഭാ​​ഗ​​ത്ത്​ ചു​​വ​​ന്ന കാ​​ർ ഹെ​​ഡ്​​​ലൈ​​റ്റി​​ട്ട്​ റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി​​യ​​ത്​ ക​​ണ്ടു. ക​​ർ​​ണാ​​ട​​ക ര​​ജി​​സ്​​​ട്രേ​​ഷ​​നി​​ലു​​ള്ള കാ​​റി​​ൽ ഡ്രൈ​​വ​​റ​​ട​​ക്കം അ​​ഞ്ചു​​പേ​​രു​​ണ്ടാ​​യി​​രു​​ന്നു. ഇൗ ​​സം​​ഘം അ​​സ​​മ​​യ​​ത്ത്​ വ​​ന​​മേ​​ഖ​​ല​​യി​​ൽ വാ​​ഹ​​നം നി​​ർ​​ത്തി​​യ​​തി​​ൽ അ​​സ്വാ​​ഭാ​​വി​​ക​​ത തോ​​ന്നി​​യ​​താ​​യി മ​​ല​​യാ​​ളി യാ​​ത്ര​​ക്കാ​​ർ പ​​റ​​ഞ്ഞു.


പി​​ന്നീ​​ട്​ ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം പി​​ന്നി​​ടു​േ​​മ്പാ​​ൾ മ​​റ്റൊ​​രു വ​​ൺ​​വേ റോ​​ഡു​​ണ്ട്. വാ​​ഹ​​ന​​ത്തി​​ര​​ക്കി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഈ ​​റോ​​ഡി​​ൽ ക​​യ​​റാ​​തെ നേ​​രി​​ട്ടു​​ള്ള റോ​​ഡി​​ലൂ​​ടെ മ​​ല​​യാ​​ളി സം​​ഘം വാ​​ഹ​​ന​​മെ​​ടു​​ത്തു. വ​​ൺ​​വേ റോ​​ഡ്​ അ​​വ​​സാ​​നി​​ക്കു​​ന്ന ഭാ​​ഗ​​ത്ത്​ ഡ​​ൽ​​ഹി ര​​ജി​​സ്​​​ട്രേ​​ഷ​​നു​​ള്ള ഇ​​ന്നോ​​വ കാ​​ർ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന​​താ​​യും പി​​ന്നീ​​ട്​ ത​​ങ്ങ​​ളു​​ടെ കാ​​റി​​നെ പി​​ന്തു​​ട​​ർ​​ന്ന സം​​ഘം വാ​​ഹ​​നം ത​​ട​​യാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യ​​താ​​യും അ​​വ​​ർ പ​​റ​​ഞ്ഞു. ഇ​​തോ​​ടെ വേ​​ഗ​​ത്തി​​ൽ വാ​​ഹ​​നം ഒാ​​ടി​​ച്ച്​ കൊ​​ള്ള​​സം​​ഘ​​ത്തി​​ൽ​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.


Previous Post Next Post
Kasaragod Today
Kasaragod Today