ക​ഴി​ഞ്ഞ വ​ര്‍​ഷം 1.34 ലക്ഷം പേ​ര്‍ കു​വൈ​ത്ത്​ വി​ട്ടു; പ​കു​തി​യും ഇ​ന്ത്യ​ക്കാ​ര്‍

 കു​വൈ​ത്ത്​ സി​റ്റി: 2020ല്‍ ​കു​വൈ​ത്തി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 1,34,000 കു​റ​വു​ണ്ടാ​യി. മൊ​​ത്തം കു​വൈ​ത്ത്​ ജ​ന​സം​ഖ്യ​യി​ല്‍ 2.2 ശ​ത​മാ​ന​ത്തി​െന്‍റ കു​റ​വു​ണ്ടാ​യി.


സി​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട്​ അ​നു​സ​രി​ച്ച്‌​ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ നാ​ല്​ ശ​ത​മാ​ന​ത്തി​െന്‍റ കു​റ​വാ​ണു​ണ്ടാ​യ​ത്. 2020 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തെ ക​ണ​ക്ക്​ അ​നു​സ​രി​ച്ച്‌​ കു​വൈ​ത്ത്​ ജ​ന​സം​ഖ്യ 46,70,000 ആ​ണ്. 2019 അ​വ​സാ​ന​ത്തി​ല്‍ ഇ​ത്​ 47,76,000 ആ​യി​രു​ന്നു.


വി​ദേ​ശി​ക​ള്‍ കാ​ര്യ​മാ​യി കൊ​ഴി​ഞ്ഞു​പോ​യ​താ​ണ്​ രാ​ജ്യ​നി​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ന്​ വ​ഴി​വെ​ച്ച​ത്.


വി​ദേ​ശി ജ​ന​സം​ഖ്യ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്‌​ 32,10,000 ആ​ണ്. 2019 അ​വ​സാ​ന​ത്തി​ല്‍ ഇ​ത്​ 33,44,000 ആ​യി​രു​ന്നു. ആ​കെ കു​വൈ​ത്ത്​ വി​ട്ട പ്ര​വാ​സി​ക​ളി​ല്‍ 52 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. 22.5 ശ​ത​മാ​നം ഇൗ​ജി​പ്​​തു​കാ​രും പ​ത്ത്​ ശ​ത​മാ​നം ബം​ഗ്ലാ​ദേ​ശി​ക​ളും 4.5 ശ​ത​മാ​നം ഫി​ലി​പ്പീ​നി​ക​ളു​മാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ളും വി​സ പു​തു​ക്കു​ന്ന​തി​ന്​ പ്രാ​യ​പ​രി​ധി ഉ​ള്‍​പ്പെ​ടെ നി​ബ​ന്ധ​ന​ക​ള്‍ കൊ​ണ്ടു​വ​ന്ന​തും വി​ദേ​ശി​ക​ളു​ടെ തി​രി​ച്ചു​പോ​ക്കി​ന്​ വ​ഴി​വെ​ച്ചു. അ​വ​ധി​ക്ക്​ പോ​യ നി​ര​വ​ധി പേ​ര്‍ വി​മാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​തെ കു​ടു​ങ്ങി. വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്‌​ ജ​ന​സം​ഖ്യ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍.


ഇൗ ​ശ്ര​മ​ങ്ങ​ള്‍ വി​ജ​യം കാ​ണു​ന്ന​താ​ണ്​ സ​മീ​പ​കാ​ല ക​ണ​ക്കു​ക​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. പു​തി​യ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന വെ​ച്ച​തോ​ടെ രാ​ജ്യ​ത്തേ​ക്ക്​ തൊ​ഴി​ല്‍ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ ഒ​ഴു​ക്ക്​ നി​ല​ക്കും. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ദേ​ശി​ക​ള്‍ തി​രി​ച്ചു​പോ​കു​ന്ന​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്ബാ​ള്‍ വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും വി​ദേ​ശി ജ​ന​സം​ഖ്യ കു​റ​യാ​നാ​ണ്​ സാ​ധ്യ​ത.


Previous Post Next Post
Kasaragod Today
Kasaragod Today