ചെങ്കല്ല്‌ കയറ്റവെ ടെറസില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ തൊഴിലാളി മരിച്ചു

 ബദിയഡുക്ക: ടെറസിന്റെ മുകളിലേക്ക്‌ ചെങ്കല്ല്‌ കയറ്റുന്നതിനിടയില്‍ വീണ്‌ പരിക്കേറ്റ കര്‍ണ്ണാടക സ്വദേശിയായ തൊഴിലാളി മരിച്ചു. കര്‍ണ്ണാടക ബിജൂര്‍, ഗദകയിലെ ശേഖപ്പ (51)യാണ്‌ മരിച്ചത്‌. കുമ്പഡാജെ കറുവളത്തടുക്കയിലെ കെട്ടിടത്തിന്റെ ടെറസിലേക്ക്‌ ചെങ്കല്ല്‌ കയറ്റുന്നതിനിടയിലാണ്‌ കാല്‍തെന്നി വീണത്‌. ചെങ്കല്ല്‌ ദേഹത്ത്‌ പതിച്ച്‌ ഗുരുതര പരിക്കേറ്റ്‌ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്നലെയാണ്‌ മരിച്ചത്‌. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു അപകടം നടന്നത്‌. ഭാര്യ: എല്ലമ്മ. മക്കള്‍: ഗണേഷ, നാഗരാജ. സഹോദരന്‍: ശിവണ്ണ.


Previous Post Next Post
Kasaragod Today
Kasaragod Today