സഹസംവിധായകന്‍ ആർ.രാഹുൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

 കൊച്ചി∙ മരടിലെ സ്വകാര്യ ഹോട്ടൽമുറിയിൽ സിനിമാ സഹസംവിധായകൻ ആർ. രാഹുലിനെ(33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമായിരിക്കും തുടർ നടപടികൾ.


Previous Post Next Post
Kasaragod Today
Kasaragod Today