വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

 കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി  കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.  കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍ നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടികൂടിയത്. 


ദുബൈയില്‍ നിന്ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതാണ് ഇരുവരും. സഹദില്‍നിന്നും 670 ഗ്രാമും നൂറുദ്ദീനില്‍ നിന്നും 156 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നൂറുദ്ദീന്റെ ബാഗിലെ ബെല്‍റ്റിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സഹദ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ ഇ വികാസ്, വെങ്കിട്‌നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, ബി യദു കൃഷ്ണ, കെ വി രാജു, സന്ദീപ് കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic