സൗദി യാത്ര: ദുബൈയിൽ കുടുങ്ങിയ മലയാളികൾക്കായി കേന്ദ്ര സഹായം അഭ്യർത്ഥിച്ച്​ സർക്കാർ

 തിരുവനന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ദുബൈയിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാനുവാദം നൽകാൻ ഇടപെടണമെന്ന്​ സംസ്ഥാനം കേന്ദ്രത്തോട്​ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽനിന്ന്​ സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ ദുബൈ വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിയത്.


ദുബൈയിൽ 14 ദിവസത്തെ ക്വാറ​ൈന്‍റൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ടുണ്ടായത്. ഇവർക്ക് താമസം, ഭക്ഷണം ഉൾപ്പെടെ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് നീട്ടി നൽകുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നപക്ഷം കേരളത്തിലേക്ക് മടങ്ങാൻ സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today