കാസര്‍കോട്: കര്‍ണാടക സ്വദേശിയെ തളങ്കര കടവത്തെ സഹോദരന്റെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക കിഴക്കന്‍ പുത്തൂര്‍ നെല്ലിയാടി സ്വദേശി ഇല്ല്യാസ് (39) ആണ് മരിച്ചത്.
ഇന്ന് രാവിലെ സഹോദരന്‍ സമീറിന്റെ തളങ്കര കടവത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്.മൂന്ന് ദിവസം മുമ്പാണ് ഇല്യാസ് ബേക്കറി സാധനങ്ങള്‍ വില്‍പന നടത്തുന്ന തളങ്കരയിലെ സഹോദരന്റെ വീട്ടില്‍ എത്തിയത്. കിഴക്കന്‍ പുത്തൂരില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. മുഹമ്മദ്-മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീന. മക്കള്‍: ഇര്‍ഫാന്‍, ഇര്‍ഷാദ്. മറ്റു സഹോദരങ്ങള്‍: ഷാഫി, സക്കീന. ഇല്യാസിന്റെ മരണകാരണം വ്യക്തമല്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.